കോഴിക്കോട്: അസി. കളക്ടർ ശ്രീധന്യയുടെ നേതൃത്വത്തിലുള്ള റവന്യു സ്‌ക്വാഡ് ഇന്നലെ പുലർച്ചെ 5ന് കൊയിലാണ്ടി താലൂക്ക് പരിധിയിൽ നിന്നും മണൽ കടത്ത് പിടികൂടി. ചെറുവണ്ണൂർ വില്ലേജിലെ ആവള, പെരിഞ്ചേരി കടവുകളിൽ നിന്നാണ് രണ്ട് ടിപ്പർ ലോറികളും പണി ആയുധങ്ങളും പിടിച്ചെടുത്തത്. കൊയിലാണ്ടി തഹസിൽദാർമാരായ കെ. ഗോകുൽദാസ്, സി. സുബൈർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. ലതീഷ് കുമാർ, ഡി. രഞ്ജിത്ത്, ഇ.എം ബിജു, കളക്ടറേറ്റ് ജീവനക്കാരൻ അജ്മൽ കൊയിലാണ്ടി, താലൂക്ക് ജീവനക്കാരായ ജോഷി ജോസ്, രോഹിത്, ലിതേഷ്, കെ.കെ വിനോദ്, ശരത് രാജ്, ബിനു, ജിതിൻ രാജ് എന്നിവരുമാണ് സ്‌ക്വാഡിൽ ഉണ്ടായിരുന്നത്. നടപടി തുടരുമെന്ന് അസി. കളക്ടർ പറഞ്ഞു.