മുക്കം: ഹോം നഴ്സായി ജോലി ചെയ്ത കൊടിയത്തൂരിലെ വീട്ടിൽ നിന്ന് ഒരു പവന്റെ വളയും ടാബ്‌ലറ്റും

case-diary-

മോഷ്ടിച്ച കേസിൽ കോട്ടയം കുറുപ്പന്തറക്കവല മാഞ്ഞൂർ സ്വദേശി അതുല്യ (24) അറസ്റ്റിലായി. പ്രതിയുടെ കോട്ടയത്തെ വീട്ടിൽ വച്ചാണ് മുക്കം പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. രോഗിയായ ഗൃഹനാഥനെ പരിചരിക്കാനാണ് വീട്ടുകാർ ഹോം നഴ്സിനെ ജോലിയ്ക്ക് വച്ചത്. രണ്ടുമാസം ജോലി ചെയ്ത ശേഷം കാരണമില്ലാതെ ജോലി ഉപേക്ഷിച്ച് പോവുകയായിരുന്നു. ടാബ്‌ലറ്റ് കാണാതായത് ശ്രദ്ധയിൽപെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണ വളയും കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ പ്രതിയുമായി മുക്കത്ത് തിരിച്ചെത്തിയ അന്വേഷണ സംഘം കൊടിയത്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ഷാജിദിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, ഷഫീഖ്, ജയന്തി റീജ, സുഭാഷ്, ഷൈജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.