രാമനാട്ടുകര: അദ്ധ്യാപക ദിനത്തിൽ ശിഷ്യർക്ക് പുസ്തകവുമായി അദ്ധ്യാപകർ വീടുകളിലെത്തി. രാമനാട്ടുകര ഗവ. യു.പി സ്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകൾക്കാണ് പുസ്തകമെത്തിച്ചത്. സ്കൂളിൽ നിന്ന് ഈ വർഷം 33 കുട്ടികൾ സ്‌കോളർഷിപ്പ് നേടിയിരുന്നു. സ്കൂൾ ലീഡർ ശാദിയയ്ക്ക് പുസ്തകം നൽകി ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പുഷ്പ, കൗൺസിലർ മനോജ് കുമാർ, പ്രധാന അദ്ധ്യാപകൻ ബി.സി അബ്ദുൽ ഖാദർ, അദ്ധ്യാപകരായ കെ.പി. പ്രദീപ് കുമാർ, പി.പി. അഞ്ജലി, എൻ. ഉഷ, പി. പ്രീത, പി.ടി.എ.അംഗം സതീഷ് കുമാർ, രാജീവ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.