പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര എ പി ജെ അബ്ദുൽ കലാം പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനം 'ആദരവ്' പരിപാടി സംഘടിപ്പിച്ചു. ഓൺലൈൻ പരിപാടി വി.കെ നാരായണൻ അടിയോടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .ഉമ്മർ തണ്ടോറ, വർഗ്ഗീസ് ആന്റണി മുപ്ലിയം, എം കുഞ്ഞിമൊയ്തീൻ,സൂപ്പി കോവുപ്പുറത്ത്, ഇബ്രാഹിം പാലാട്ടക്കര, റഷീദ് നിടൂളി, എ കെ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
അ ദ്ധ്യാപകരെ ആദരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഈസ്റ്റ് എ.എം.എൽ പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥിയും വടകര എം.യു .എം വി എച്ച് എസ് എസ് പ്രിൻസിപ്പാളുമായ തണ്ടോറ കുഞ്ഞബ്ദുള്ള മാസ്റ്റർ, മുൻ അദ്ധ്യാപകരായ ഇ കുഞ്ഞികൃഷ്ണൻ, ജി ഗ്രേസമ്മ, എ കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. കെ ടി കെ ടി സെമീറ അധ്യക്ഷത വഹിച്ചു.
'ഗുരുവന്ദനം' സംഘടിപ്പിച്ചു
പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂൾ പിടിഎയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് അഷറഫ്
പ്രസംഗിച്ചു.