വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കോറോത്ത് റോഡ് കണ്ണാടിച്ചാൽ പള്ളിക്ക് സമീപത്തെ 38 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രി നഴ്സാണ്. കഴിഞ്ഞദിവസം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട നാല് പേരെ നിരീക്ഷണത്തിലാക്കി. ഓണനാളിൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ബന്ധുവായ ഓട്ടോഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.