കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ പരിപാടികളോടെ അദ്ധ്യാപകദിനം ആഘോഷിച്ചു. ഓൺലൈൻ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് നേടിയ സ്കൂൾ പ്രധാനാദ്ധ്യാപകൻ നിയാസ് ചോല ഗാനാലാപനം നടത്തി.