theft
നരിക്കുനിയിൽ മോഷണം നടന്ന ജുവലറിയിൽ ഡോഗ് സ്‌ക്വാഡ് പരിശോധിക്കുന്നു

നരിക്കുനി: നരിക്കുനി അങ്ങാടിയിലെ റെയിൻബോ ജുവലറിയിൽ മോഷണം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. 13 പവന്റെ ആഭരണങ്ങളും ,വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. പാലങ്ങാട് ഹാരിസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജുവലറി. കൊടുവള്ളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സമീപ കടകളിലെ സി സി ടി.വി പരിശോധിച്ച് അന്വേഷണം തുടങ്ങി.