sam-ithi
വ്യാപാരി വ്യവസായി സമിതി വടകര പഴയ ബസ്‌സ്റ്റാന്റ് പരിസരത്ത് നടത്തിയ നിൽപ്പ് സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി കണ്ടെയ്മെന്റ് സോണിലായ വ്യാപാരികൾ വടകരയിൽ നിൽപ്പ് സമരം നടത്തി. രോഗിയുടെ നൂറ് മീറ്റർ ചുറ്റളവിൽ മാത്രം ലോക്ക് ചെയ്യുന്ന മൈക്രോ കണ്ടെയ്ൻമെന്റ് പ്രഖ്യാപിക്കാമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കണമെന്ന ആവശ്യവുമായാണ് വ്യാപാരി വ്യവസായി സമിതി സമരം സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ടൗൺ സെക്രട്ടറി കെ.എൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ നിഷാന്ത്, കെ.ആർ അജീഷ്, കെ.പി സുരേഷ്ബാബു, സുമൻ എന്നിവർ പ്രസംഗിച്ചു. വി അസീസ് സ്വാഗതവും ഷിജു കരിമ്പനപ്പാലം നന്ദിയും പറഞ്ഞു.