വടകര: വടകര ലയൺസ് ക്ലബ്ബ് വിക്റ്റേഴ്സ് ചാനൽ ഓൺലൈൻ ടീച്ചറും പാലയാട് എൽ.പി സ്കൂൾ അദ്ധ്യാപികയുമായ സുസ്മിത സുജിത്തിനെ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.പി സുരേന്ദ്രൻ, പി.പി രാഘവൻ, ഭീഷ്മ സുരേന്ദ്രൻ, അഡ്വ.സാജ് മോഹൻ, കെ.അശോകൻ, ഡോ. ശ്രീകലാ സാജ്മോഹൻ എന്നിവർ പ്രസംഗിച്ചു.