കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷനിലെ കാന്റീൻ നവീകരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് കാലിക്കറ്റ് വെസ്റ്റ് ഫർണിച്ചറുകളും മറ്റ് സാധനങ്ങളും നൽകി.
റോട്ടറി ക്ലബ് ഒഫ് കാലിക്കറ്റ് വെസ്റ്റ് പ്രസിഡന്റ് ഷൈലേഷ്‌കുമാർ കമ്മിളിപറമ്പത്ത് നടക്കാവ് പൊലീസ് എസ്.ഐ കൈലാസ്‌നാഥിന് കൊവിഡ് ബോധവത്കരണ ബോർഡ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് മുൻ പ്രസിഡന്റുമാരായ അഡ്വ. ബാബു ബെനഡിക്ട്, അലുൺ മല്ലർ, സെക്രട്ടറി ദിഹിന്ദ് എന്നിവർ പ്രംസംഗിച്ചു. ട്രഷറർ സവജേഷ്, സേവ്യർ, മധുസൂദനൻ, ജോബീഷ്, അഡ്വ പ്രഭീഷ്, സജിലാൽ, മോഹനൻ കെ.വി എന്നിവർ പങ്കെടുത്തു.