img202009
വിസ്ഡം എലൈവ് പദ്ധതി പ്രഖ്യാപനം എം.കെ. രാഘവൻ എം.പി നിർവഹിക്കുന്നു

കോഴിക്കോട്: കൊവിഡ് കാലത്ത് തൊഴിൽ നഷ്ടവും ഏകാന്തതയും ആരോഗ്യ പ്രശ്‌നങ്ങളും കാരണം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും സാന്ത്വനങ്ങളുമായി വിസ്ഡം യൂത്ത് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 'വിസ്ഡം എലൈവ്' പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ഷാസ്, എ.എം. ജംഷീർ, കെ.വി മുഹമ്മദ് ശുഹൈബ് എന്നിവർ പങ്കെടുത്തു. ഫോൺ: 9895356111, 8547853036, 9895311428, 9447753369, 9746560146.