കോഴിക്കോട് : കോഴിക്കോട് രണ്ടാം ഗേറ്റിലെ വീരട്ടാംകണ്ടി ഭഗവതി ക്ഷേത്ര ബോർഡ് നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് വെസ്റ്റ്ഹിൽ യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി കമ്മിറ്റി അംഗം പി.വി. സുരേഷ് ബാബു എന്നിവർ ക്ഷേത്രം സന്ദർശിച്ചു.