mahila
മഹിളാ സംഘം പ്രതിഷേധ സമരം മൊകേരിയിൽ മഹിളാ സംഘം ജില്ലാ സെക്രട്ടറി റീന സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: മഹിളാ ഫെഡറേഷൻ(എൻ.എഫ്.ഐ.ഡബ്ല്യു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള മഹിളാസംഘം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ പ്രതിഷേധം നടന്നു. മൊകേരിയിലെ സമരം ജില്ലാ ജോയിന്റ് സെക്രട്ടറി റീന സുരേഷ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറി കെ.എം പ്രിയ അദ്ധ്യക്ഷത വഹിച്ചു. പൊന്മേരിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ.എം വിമല ഉദ്ഘാടനം ചെയ്തു. അരൂരിൽ മണ്ഡലം കമ്മിറ്റി അംഗം സരള പുളിയനാണ്ടി ഉദ്ഘാടനം ചെയ്തു. ശ്യാമള അദ്ധ്യക്ഷത വഹിച്ചു. പള്ളിയത്ത് മണ്ഡലം കമ്മിറ്റി അംഗം റിനിത ഉദ്ഘാടനം ചെയ്തു. കല്യാണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വേളം പെരുവയൽ യൂണിറ്റ് സമരം എക്‌സിക്യുട്ടീവ് അംഗം ഷൈനി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജിഷ അദ്ധ്യക്ഷത വഹിച്ചു. ആയഞ്ചേരിയിലെ സമരം മഹിളാസംഘം മണ്ഡലം കമ്മിറ്റി അംഗം സുനിത ഉദ്ഘാടനം ചെയ്തു. ദിൽന അദ്ധ്യക്ഷത വഹിച്ചു. ചെമ്മരത്തൂർ സ്‌കൂൾ ബ്രാഞ്ച് യൂണിറ്റിൽ മഹിളാ സംഘം മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രി ഉദ്ഘാടനം ചെയ്തു. സി.പി സുധ അദ്ധ്യക്ഷത വഹിച്ചു. ചെമ്മരത്തൂർ പോസ്റ്റ് ഓഫീസ് യൂണിറ്റിലെ സമരം മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗം സി.പി നിഷ ഉദ്ഘാടനം ചെയ്തു. രമ്യ അദ്ധ്യക്ഷത വഹിച്ചു. വേളം പെരുവയൽ ഈസ്റ്റ് യൂണിറ്റിലെ സമരം ടി. ജിഷ ഉദ്ഘാടനം ചെയ്തു. കെ.എം ശിജിന അദ്ധ്യക്ഷത വഹിച്ചു.