കുറ്റ്യാടി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വീ വിൻ ഗ്രൂപ്പ് അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുള്ള സൗഹൃദ സംവാദ സദസിന് വേദിയൊരുക്കി.
സർവ ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസർ എ.കെ. അബ്ദുൾ ഹക്കിം ഉദ്ഘാടനം ചെയ്തു.
സോമൻ കടലൂർ, വി.വി. റജുല, ജി. രവി, മൂസക്കോയ നടുവണ്ണൂർ, സലീന എന്നിവർ പങ്കെടുത്തു.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളായ ഇ. അച്യുതൻ, അബ്ദുള്ള പലേരി, സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ കെ.കെ. ശിവദാസൻ എന്നിവർ സന്ദേശങ്ങൾ നൽകി. ആദിത്യ കൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ ഛായാചിത്ര പെയിന്റിംഗ് അനാശ്ചാദനവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിവേദിത ഡോ. സർവേപ്പിള്ളി രാധാകൃഷ്ണനെ കുറിച്ച് പ്രഭാഷണവും നടത്തി. തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്‌നേഹാദരം വീഡിയോ ഷോ, 'മാറ്റുന്ന ലോകം; മാറേണ്ടുന്ന അദ്ധ്യാപനം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. കാദംബരി വിനോദ് മോഡറേറ്ററായി. അയിഷ ലുബാബ, റിദ ഫാത്തിമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എം. പ്രസന്ന, എൻ.പി. പ്രേംരാജ്, കെ.എ. രേഖ എന്നിവർ സംസാരിച്ചു. റീഹ നൗറിൻ സ്വാഗതവും ചന്ദനാ ചന്ദ്രൻ നന്ദിയും പറഞ്ഞു.