kavungu
രോഗം ബാധിച്ച കവുങ്ങുകൾ

കോട്ടൂർ: ഏക്കറുകണക്കിന് കവുങ്ങിൻ തോട്ടങ്ങളിൽ മഹാളി വ്യാപിച്ചിട്ടും കർഷകരുടെ കണ്ണീരു കാണാതെ അധികൃതർ. കുന്നരം വെള്ളി, പെരവച്ചേരി വയലിലാണ് വ്യാപക നാശം.

മാസങ്ങൾക്ക് മുൻപ് കൃഷിഭവൻ അധികൃതർ സന്ദർശിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നാണ് ആക്ഷേപം.

പെരകോവിലകത്ത് താഴ, കേളോത്ത് താഴ, ചാന്തോട്ട് താഴ, തൊണ്ടിയേരി കണ്ടിതാഴ, പുത്തൻ പീടികയിൽ താഴെ, പുതിയപ്പുറത്ത് താഴ എന്നിവിടങ്ങളിൽ വൻ തോതിൽ നാശമുണ്ട്. കൊവിഡ് കാലത്ത് തൊഴിലില്ലാതെ വീട്ടിലിരിക്കുന്ന കർഷകരുടെ ഉപജീവന മാർഗ്ഗവും ഇതോടെ നിലച്ചു.

പെരകോവിലകത്ത് സജീവൻ, അത്തൂനി പറമ്പത്ത് കുഞ്ഞിരാമൻ, കുറ്റിയുള്ളതിൽ ഷാജി, അത്തൂനി ഹരിദാസൻ നായർ, ചക്കിട്ട് കണ്ടി ഷൈജു, കരവേര്കണ്ടി മണി പ്രകാശ്, വളയിമ്മൽ വിജീഷ്, തയ്യുള്ളതിൽ ചന്ദ്രൻ, തയ്യുള്ളതിൽ ബാബു, സന്തോഷ് പെരവച്ചേരി, തയുള്ളതിൽ കരുണാകരൻ നായർ, പുതിയപ്പുറത്ത് കുഞ്ഞികൃഷ്ണൻ നായർ, കുറ്റിയുള്ളതിൽ നാരായണൻ, മോഹനൻ ആതിര, കേളോത്ത് ബഷീർ, തയ്യുള്ളതിൽ സുരേന്ദ്രൻ തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും രോഗം വ്യാപിച്ചിട്ടുണ്ട്.

വില്ലൻ മഹാളി

ഓലയ്ക്ക് മഞ്ഞ നിറവും തടിയുടെ കളർ വ്യത്യാസവുമാണ് രോഗലക്ഷണം. രോഗം ബാധിച്ച കവുങ്ങ് മുറിച്ച് നീക്കി അണു നശീകരണം നടത്തിയാൽ മാത്രമേ കൃഷി തുടരാനാകൂയെന്ന് കർഷകർ പറയുന്നു. കാർഷിക മേഖലയ്ക്ക് പ്രധാന്യം കൊടുക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തുമ്പോഴും ഇവർക്ക് സഹായം ലഭിക്കുന്നില്ല.