പേരാമ്പ്ര: കൊവിഡ് സ്ഥിരീകരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് ജാഗ്രത ശക്തമാക്കി. ബാർബർ ഷാപ്പുകാരനാണ് കഴിഞ്ഞ ദിവസം പോസിറ്റീവായത്. ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച ഇയാൾ ഒൻപതാം വാർഡിലെ താമസക്കാരനാണ്. പഞ്ചായത്തിൽ 123 പേർക്കായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേർക്ക് പോസിറ്റീവായത്. മറ്റൊരാൾ അന്യ സംസ്ഥാനത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നയാളാണ്.

ബാർബർ ഷാപ്പുകാരനുമായി സമ്പർക്കമുള്ളവരോട് ക്വാറന്റൈനിൽ കഴിയാൻ ഹെൽത്ത് ഇൻസ്പെക്ടർ നിർദ്ദേശം നൽകി. വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ കടകളിലെ ജീവനക്കാർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്കായി ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ബാർബർ ഷാപ്പുകാരന് രോഗം കണ്ടെത്തുന്നത്.