പേരാമ്പ്ര: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക ദ്രോഹ നയങ്ങൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായി സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു സംഘടനകളുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മാർക്കറ്റിന് സമീപം ധർണ്ണ നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.പി. ഗോപി അദ്ധ്യക്ഷത വഹിച്ചു. സി.പി.സി ബാബു, വി.പി. സത്യനാഥൻ, കെ. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. സജിഷ സ്വാഗതവും ഷാജി ഒയാമ നന്ദിയും പറഞ്ഞു.