medi
മെഡിക്കൽ വിദ്യാർത്ഥികളെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.ഗോപി ആദരിച്ചപ്പോൾ


പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പറമ്പ് കിളക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിനികളെ എരവട്ടൂർ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളജ് എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർഥിനി കൊല്ലിയിൽ ഷമിന ലുലു, വയനാട് വെറ്ററിനറി കോളജിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനി ഫിദ ജാസ്മിൻ, താമരശ്ശേരിയിൽ യുനാനി രണ്ടാം വർഷ വിദ്യാർഥിനി ലന ഫാത്തിമ എന്നിവർക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.ഗോപി പുസ്തകം നൽകി. ടി.എം.ബാലകൃഷ്ണൻ, കെ.രാമകൃഷ്ണൻ, കൊല്ലിയിൽ കുഞ്ഞമ്മദ്, കെ.കുഞ്ഞിമൊയ്തി, ഇ.എം.ബാബു എന്നിവർ സംസാരിച്ചു.