പേരാമ്പ്ര: ചാലിക്കര മില്ലത്ത് എഡ്യുക്കേഷണൽ ആൻഡ് റിലീഫ് സൊസൈറ്റിയുടെ എസ്.എ. പുതിയവളപ്പിൽ അവാർഡിന് സെന്റ് ജോസഫ്സ് ബോയ്‌സ് സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പി. ശിവാനന്ദൻ അർഹനായി. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ മികവിനാണ് അവാർഡ്. ഒക്ടോബർ ആദ്യവാരം കോഴിക്കോട് ദേവീസഹായം ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് കെ.പി. ആലിക്കുട്ടി അറിയിച്ചു.