murali
യു.ഡി.എഫ് പ്രതിഷേധ സംഗമം കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: കർഷകരെ വലയ്ക്കുന്ന ബഫർ സോൺ നിർണയത്തിനെതിരെ യു.ഡി.എഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം ഒരുക്കി. കെ.മുരളീധരൻ എം.പി സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച 1 കിലോമിറ്റർ എന്ന നിർദ്ദേശം മാറ്റി കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെ.എ.ജോസ്‌കുട്ടി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ജോസഫ്)ജില്ലാ പ്രസിഡന്റ് പി.എം.ജോർജ്, സത്യൻ കടിയങ്ങാട്, ജിതേഷ് മുതുകാട്, ആവള ഹമീദ്, രാജീവ് തോമസ്, ബ്ലോക്ക് മെമ്പർ ഷൈല ജയിംസ്, മെമ്പർ ലൈസ ജോർജ്, മെമ്പർ ഷീന റോബിൻ, പ്രിൻസ് ആന്റണി, ജോസ് കാരിവേലി, ടോമി വള്ളിക്കാട്ടിൽ, പാപ്പച്ചൻ കൂനന്തടം, സി.ബവിന്ത്, നവീൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.