sahiti
സംസ്‌കാര സാഹിതിയുടെ സ്‌നേഹാദരം ചടങ്ങിൽ ഡി.സി.സി.പ്രസിഡന്റ് യു. രാജീവൻ കൗഷിക്.എസ്.വിനോദിന് ഉപഹാരം നൽകുന്നു

കുറ്റ്യാടി: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ 'സ്‌നേഹാദരം' ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ നിർവഹിച്ചു. സ്വകാര്യ ചാനൽ സംഗീതമത്സരത്തിൽ വിജയിയായ കൗഷിക് എസ്. വിനോദിനെ ആദരിച്ചു. ജില്ലാ ചെയർമാൻ കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ദിനേശൻ, ശ്രീജേഷ് ഊരത്ത്, പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ്, രാജേഷ് കീഴരിയൂർ , മരക്കാട്ടേരി ദാമോദരൻ, ടി.വി മുരളി, പ്രതീഷ് കോട്ടപ്പള്ളി, അഖിൽ നരിപ്പറ്റ, ബവിത്ത് മലോൽ, കെ.ദിനേശ്, എസ്.ജെ സജീവ് കുമാർ, വി.കെ ഇസ്ഹാഖ്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ

പ്രസംഗിച്ചു.