എടച്ചേരി: ചെക്ക്മുക്കിലെ ബസ്‌സ്റ്റോപ്പ് അക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ ആവശ്യപ്പെട്ടു. അക്രമത്തിനെതിരെ പ്രതികരിച്ച യൂത്ത്‌ ലീഗുകാർക്കെതിരെ കേസെടുത്ത പൊലീസ് ജനതാദളിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും ഓഫീസുകൾ നശിപ്പിച്ചവരെ പെറ്റി കേസെടുത്ത് വിട്ടയക്കുകയായിരുന്നു. പിടിയിലായവരെ കലാപ ഗൂഢാലോചനയ്ക്ക് ജയിലിലടക്കാതെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ചയാണെന്നും യു. രാജീവൻ കുറ്റപ്പെടുത്തി.