കുറ്റ്യാടി: ചെമ്പോട്ട് മദ്രസയിൽ 205 പേരുടെ ആന്റിജൻ പരിശോധനയിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വേളത്ത് സ്ഥിതി ഗുരുതരം. വ്യാഴാഴ്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ ഉറവിടം അറിയാത്ത 8 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവർക്ക് നടത്തിയ പരിശോധനയിലാണ് 23 പേർക്ക് സ്ഥിരീകരിച്ചത്. ഒരു വീട്ടിലെ 8 പേരും മറ്റൊരു വീട്ടിലെ 7 പേരും ഉൾപ്പെടും. പെരുവയൽ, കുറിച്ചകം വാർഡുകളിലുള്ളവരാണ് ഇന്നത്തെ രോഗികൾ. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച നാലാം വാർഡിലെ ആളുമായി സമ്പർക്ക പട്ടികയിലുള്ളവരെല്ലാം ഞായറാഴ്ച നടന്ന പരിശോധനയിൽ നെഗറ്റീവായി.