കൊയിലാണ്ടി: നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിലേയ്ക്ക് കൊയിലാണ്ടി റോട്ടറി ക്ലബ്ബ് വാഷിംഗ് മെഷീൻ നൽകി. നഗരസഭ അദ്ധ്യക്ഷൻ അഡ്വ.കെ.സത്യൻ ഏറ്റുവാങ്ങി. ക്ലബ് ഭാരവാഹികളായ റിട്ട. മേജർ ശിവദാസൻ, ജൈജു ആർ. ബാബു, ചന്ദ്രശേഖരൻ, ഗോപാലകൃഷ്ണൻ, പ്രബീഷ്, സുധീർ എന്നിവർ സംബന്ധിച്ചു.