മുക്കം: അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം മുക്കം നഗരസഭയിലെ തടപ്പറമ്പ് ഐ.എച്ച്.ഡി.പി കോളനിയിൽ ഏറ്റെടുത്ത ഒരു കോടി രൂപയുടെ പ്രവൃത്തികളിലെ ക്രമക്കേടും എസ്.സി ഫണ്ട് വക മാറ്റിയതും വിജിലൻസ് അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങുന്നു.

കോളനിയിലേക്കുള്ള റോഡുപണി പാതി വഴിയിലാണ്. വീടുകളുടെ അറ്റകുറ്റപ്പണികൾ നിലച്ചു. കോളനി ഫണ്ട് ഉപയോഗിച്ച് കോളനിയ്ക്ക് പുറത്തുള്ള ചില റോഡുകൾ കോൺക്രീറ്റ് ചെയ്തതായാണ് മുഖ്യ ആരോപണം. പ്രക്ഷോഭത്തിന്റെ ഭാഗമായി

ചൊവ്വാഴ്ച രാവിലെ 11ന് മുക്കം നഗരസഭ കാര്യാലയത്തിന് മുന്നിൽ ധർണ സംഘടിപ്പിക്കും.

ബി.ജെ.പി മുക്കം നഗരസഭ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ സുബനീഷ് മണാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പി.പ്രേമൻ, എം.ഇ.രാജൻ, ടി.കെ.വിനു, കപ്പടച്ചാലിൽ സുധാകരൻ, ടി.സത്യൻ എന്നിവർ സംസാരിച്ചു.