kb-menon
വടകരയിൽ ഡോ.കെ.ബി. മേനോൻ ചരമദിനാചരണത്തോടനുബന്ധിച്ച് എൽ.ജെ ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. ദാമോദരന്റെ നേതൃത്വത്തിൽ റസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു

വടകര: മലബാറിലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നായകനും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിൽ നിന്നുള്ള ആദ്യ എം.പി യുമായിരുന്ന ഡോ.കെ. ബി. മേനോന്റെ 53-ാം ചരമ വാർഷിക ദിനം ജനത ലേബർ യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വടകര റസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ഡോ.കെ.ബി. മേനോൻ പ്രതിമയിൽ യൂണിയൻ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനത ലേബർ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ലാ സെക്രട്ടറി പി.പി. രാജൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.കെ. ബാബു, താലൂക്ക് സെക്രട്ടറി കെ.വി. ലതീഷ്, സി.എം. ബാബു എന്നിവർ സംസാരിച്ചു.