മുക്കം: കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് തുല്യനീതിയും അവസര സമത്വവും ഇല്ലാതാക്കുമെന്ന് എസ്.എസ്.എഫ് മുക്കം ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച അദ്ധ്യാപക സംഗമം കുറ്റപ്പെടുത്തി.

രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതാണ് പുതിയ നയം. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഒരുക്കിയ സംഗമം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡോ.പി.കെ അബ്ദുൽ ഹമീദ് വിഷയം അവതരിപ്പിച്ചു. ദേശീയ അദ്ധ്യാപക അവാർഡിന് അർഹനായ നിയാസ് ചോല മോഡറേറ്ററായിരുന്നു. എ.പി. മുരളീധരൻ, കെ.എൻ.സജീഷ് നാരായൺ, സി.പി.ചെറിയ മുഹമ്മദ് എന്നിവർ സംസാരിച്ചു. ശാദിൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മജീദ് പൂതൊടി,ഒ.മുഹമ്മദ് ഫസൽ, സി.പി.അഫ്സൽ, ജി.അനീസ് മുഹമ്മദ്, കെ.പി.യാസീൻ ഹുസൈൻ, ഒ.മുഹമ്മദ് സ്വാലിഹ്, അഹമ്മദ് റാസി എന്നിവർ സംബന്ധിച്ചു.