കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്നലെ 29 പേർക്ക് കൊവിഡ് പോസിറ്റീവായി. വാർഡ് 8,11,13,14,17,18,27,28,30,34,40,44 എന്നിവിടങ്ങളിലാണ് സ്ഥിരീകരണം. 4ന് താലൂക്ക് ആശുപത്രിയിൽ 91 പേർക്ക് നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് ഫലം. പ്രതിദിന കണക്കിൽ കൊയിലാണ്ടിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കളത്തിൻകടവ്-1, പന്തലായനി നോർത്ത്-1, പെരുവട്ടൂർ-5, പന്തലായനി സെൻട്രൽ-2, മണമൽ-4, പെരുവട്ടൂർ ഈസ്റ്റ്-2, കുറുവങ്ങാട്-2, കുറുവങ്ങാട്-2, കോമത്ത്കര-2, ചാലിൽ പറമ്പ്-7, മാരാമുറ്റം തെരു-1, കണിയാംകുന്ന് മന്ദമംഗലം- 1 എന്നിങ്ങനെയാണ് വാർഡുകളിൽ രോഗികളുള്ളത്.

സാഹചര്യം വിലയിരുത്താൻ നഗരസഭ ചെയർമാൻ കെ. സത്യന്റെ നേതൃത്വത്തിൽ ആരോഗ്യം, പൊലീസ്, റവന്യു വിഭാഗങ്ങൾ ആശയവിനിമയം നടത്തി. നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം.