ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ യുവജന വായനശാല സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത് ശ്രദ്ധേയനായ ശ്രീനേഷ് പുതിയോട്ടിൽ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്ററുമായ ശ്രീചിത്ത്.എസ്, അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ റഫീഖ് പൂനത്ത് എന്നിവരെ ആദരിച്ചു. കെ.പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസൻ, ഡോ. പ്രദീപ്കുമാർ കറ്റോട്, വിനീഷ് എ.കെ, സബീഷ് സി.പി, എൽ.വി.വിലാസിനി, ബിന്ദു സദൻ എന്നിവർ പ്രസംഗിച്ചു. പി.കെ മുരളി സ്വാഗതവും പ്രജീഷ്.പി എം നന്ദിയും പറഞ്ഞു.