താമരശേരി: രൂപത മുൻ അദ്ധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളിയുടെ നിര്യണത്തിൽ എം.കെ രാഘവൻ എം.പി അനുശോചിച്ചു. താമരശ്ശേരി രൂപതയെ ഇന്ന് കാണുന്ന വിധത്തിൽ നവീകരിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ ശക്തിപ്പെടുത്താനും മുമ്പിൽ നിന്ന് നയിച്ച ചിറ്റിലപ്പിള്ളി പിതാവിന്റെ സംഭാവനകൾ വിശ്വാസി സമൂഹത്തിന് ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണ്. വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുകയും ചെയ്ത വഴികാട്ടി കൂടിയായിരുന്നു അദ്ദേഹമെന്ന് എം കെ രാഘവൻ എം പി അനുസ്മരിച്ചു.