കോഴിക്കോട്: വിശ്വാസി സമൂഹത്തിനും പൊതുസമൂഹത്തിനും മാർഗ ദർശിയായിരുന്നു താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. മലയോര മേഖലയുടെ സാമൂഹ്യമാറ്റത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വലുതാണ്. സാമൂഹ്യവും ധാർമ്മികവുമായ നിലപാടുകളിലൂടെ കേരളീയ പൊതുസമൂഹത്തിന്റെ ആദരവ് നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നതായി ടി സിദ്ദിഖ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.