ulc-cs
വള്ളിൽ വിജയൻ സ്മാരക കാഷ് അവാർഡ് വിതരണം യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ നിർവഹിക്കുന്നു

വടകര: സി.പി.എം കോട്ട, കരക്കാട് ബ്രാഞ്ച് പരിധിയിൽ നിന്നും എസ്.എസ്.എൽ.സിയ്ക്ക് ഉന്നതവിജയം നേടിയവർക്കുള്ള വളളിൽ വിജയൻ സ്മാരക കാഷ് അവാർഡ് വിതരണം യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു. കാരക്കാട് ബ്രാഞ്ച് സെക്രട്ടറി കെ.ടി.കെ സോമൻ അദ്ധ്യക്ഷത വഹിച്ചു. കോട്ട ബ്രാഞ്ച് സെക്രട്ടറി ബിജീഷ് കുമാർ, പി.എം സുഗുണൻ, സി.പി സോമൻ, ജയൻ പാലേരി, കെ.എം സത്യൻ, കെ.പി രാഘവൻ പങ്കെടുത്തു. ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് ഓൺലൈനിൽ ആശംസ അറിയിച്ചു.