കോഴിക്കോട് : ഇണങ്ങിയും പിണങ്ങിയും എന്നാൽ സ്‌നേഹം നിറഞ്ഞതുമായ ബന്ധമായിരുന്നു താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുമായി ഉണ്ടായിരുന്നതെന്ന് ബിനോയ് വിശ്വം എം.പി. വിയോജിപ്പുകൾ പരസ്പരം തുറന്നു പറയുമ്പോഴും പരസ്പരം സ്‌നേഹ ബന്ധം കാത്തു സൂക്ഷിച്ചു. മലയോര മേഖലയിൽ വലിയ മാറ്റങ്ങളാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. ഉറച്ച നിലപാടുകൾ കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞതായും ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.