കോഴിക്കോട് : 13 വർഷം താമരശ്ശേരി രൂപതയെ പുരോഗതിയിലേക്ക് നയിച്ച പിതാവിന്റെ വിയോഗം വിശ്വാസികൾക്കും പൊതു സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ പറഞ്ഞു.
സമർത്ഥരായ വൈദികരെ കണ്ടെത്തി ഉപരിപഠനത്തിനയക്കുവാനും അവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുവാനും പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. അതിഥികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും മാതൃകാപരമായിരുന്നെന്ന് യു. രാജീവൻ അനുസ്മരിച്ചു.