വടകര: പുതിയാപ്പിൽ കൊവിഡ് ബാധിച്ചു മരിച്ച ഒന്തംപറമ്പത്ത് ഉസ്മാന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മെഡിക്കൽ കോളേജിൽ നിന്നും നഗരസഭയിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് കുമാർ മൃതദേഹം മകന്റെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി വടകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കരിച്ചു. പഴയ സ്റ്റാൻഡിലെ കച്ചവടക്കാരനായിരുന്നു. അൻസാർ മുകച്ചേരി, അഷ്മർ, ഷാനവാസ്‌ ബക്കർ, താഹ പാക്കയിൽ, സുബൈർ, സിറാജ്, യൂനുസ് ആവിക്കൽ, സഹൽ, ഷംസീർ, സലാം, ഉമറുൽ ഫാറൂഖ്, റാഷിദ്‌ എന്നിവർ പങ്കെടുത്തു.