വടകര: അഴിയൂർ പഞ്ചായത്തിൽ അഞ്ച് ലോഡിംഗ് തൊഴിലാളികളടക്കം 6 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. തലശ്ശേരി, മാഹി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ലോഡിംഗ് തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നാം വാർഡ് പൂഴിത്തലയിൽ രണ്ട് പേർക്കും, രണ്ടാം വാർഡ് ദോബികുളം, 15, 16 എന്നി വാർഡുകളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ബംഗളൂരുവിൽ നിന്ന് വന്ന രണ്ടാം വാർഡിലെ 23 വയസുകാരനും കൊവിഡ് സ്ഥീരികരിച്ചു. പഞ്ചായത്തിൽ ഇന്നലെ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച പതിനേഴാം വാർഡിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ചോമ്പാല തുറമുഖത്ത് അന്യ സംസ്ഥാനങളിൽ നിന്ന് മത്സ്യ വാഹനങൾ വരുന്നത് കലക്ടർ നിരോധിച്ചു.