കോഴിക്കോട് : താമരശേരി രൂപത മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളിയുടെ വിയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ അനുശോചിച്ചു. സഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം ചെയ്ത സംഭാവനകൾ മഹത്തരമാണ്. മലയോര മേഖലയുടെ വികസന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയ ചിറ്റിലപ്പള്ളി പിതാവ് നാടിന്റെ സമാധാനകാര്യത്തിലും ജാഗ്രതയോടെ ഇടപെട്ടു.അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് മുല്ലപ്പള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.