കോഴിക്കോട്: ചരിത്രത്തിലില്ലാത്ത വിധം വ്യാപാരികൾ പ്രതിസന്ധിയിലകപ്പെട്ട സാഹചര്യത്തിൽ നിലവിലെ കെട്ടിട വാടക 70 ശതമാനമെങ്കിലും കുറയ്ക്കാതെ കച്ചവടം മുന്നോട്ടു പോകാനാവില്ലെന്ന് വ്യാപാരി വ്യവസായി സമിതി സിറ്റി കമ്മിറ്റി യോഗം വ്യക്തമാക്കി. മുമ്പ് തയ്യാറാക്കിയ വാടക കരാറുകൾ പുതുക്കി എഴുതണം. കൊവിഡിന് ശേഷം കാലാനുസൃതമായി വാടകകൾ പുതുക്കി നിശ്ചയിക്കണം. യോഗത്തിൽ സി.വി ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം റഫീഖ് പങ്കെടുത്തു. എം.ജൗഹർ സ്വാഗതവും എം.കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.