health
ഹോമിയോപ്പത്തി ഹെൽത്ത് സെന്റർ സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി : കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആയുഷ് എച്ച്.എം വടയം പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുന്നുമ്മൽ കണാരൻ, പഞ്ചായത്ത് അംഗങ്ങളായ പി.സി രവീന്ദ്രൻ, ഇ.കെ.നാണു, ടി.കെ ദാമോദരൻ, ടി.കെ നഫീസ, ടി.കെ മോഹൻ ദാസ് ,ശ്രീജേഷ് ഊരത്ത്, വി.കെ കുഞ്ഞികേളു നമ്പ്യാർ, മെഡിക്കൽ ഓഫീസർ ഡോ.പി.കെ ലതിക എന്നിവർ പ്രസംഗിച്ചു.