കിണാശ്ശേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ദീർഘകാലം കിണാശ്ശേരി അറബിക് കോളേജ് പ്രിൻസിപ്പാളുമായിരുന്ന കെ. ടി. മുഹമ്മദ് മുസ്ല്യാരുടെ പന്ത്രണ്ടാമത് അനുസ്മരണ 13ന് നടക്കും. രാത്രി 7ന് ഓൺലൈനിൽ ഉൽബോധനം, ആദരവ്, പ്രാർത്ഥന എന്നിവ നടക്കും. വി. എം. കോയ മാസ്റ്റർ ചെയർമാനും എ. കെ. അബ്ദുൽ ഖാദർ ഹാജി ജനറൽ കൺവീനറുമായ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.