താമരശ്ശേരി: പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റം വൈകിപ്പിക്കുന്നതിനെതിരെ എൻ.ജി.ഒ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശശികുമാർ കാവാട്ട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.ഫവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.സുനിൽകുമാർ, ബി.സി.സാജേഷ്, പി.ആർ.പ്രബീഷ്‌മോൻ, എം.പ്രജീഷ്‌കുമാർ, പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.