പേരാമ്പ്ര: പാലേരിതരിപ്പിലോട്ടിൽ ടി.പി പ്രേമജന്റെ വീട്ടിൽ ജനിച്ച ഇരട്ടത്തലയുള്ള പശുക്കിടാവ് കൗതുക കാഴ്ചയായി. രണ്ടാമത്തെ പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും വായുമുള്ള പശുക്കുട്ടി പിറന്നത്. ചെവികളും കാലുകളും വാലും ഒന്നിന് മാത്രമാണ്. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകി. തലയുയർത്തി നിൽക്കാൻ കഴിയുന്നില്ലെങ്കിലും കോരിക്കൊടുക്കുന്ന പാൽ രണ്ടു വായിലൂടെയും കുടിക്കുന്നുണ്ട്. ചങ്ങരോത്ത് മൃഗാശുപത്രിയിലെ ഡോ. അശ്വതി എസ്.ആർ സ്ഥലത്തെത്തി പശുവിനെയും കുട്ടിയേയും പരിശോധിച്ചു.