പേരാമ്പ്ര: കോടേരിച്ചാലിലും സമീപ പ്രദേശങ്ങളിലും കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ കെ.സി ബാലൻ നായരുടെ 21 ാംമത് ചരമവാർഷികം ആചരിച്ചു. കോടേരിച്ചാലിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റർ ഫേസ് ബുക്ക് പേജിൽ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി മേയലാട്ട് ബാലകൃഷ്ണൻ ,സി.കെ അശോകൻ, എൻ.കെ ജയദാസൻ, സാവിത്രി, രാജു ടി.കെ, വിജയൻ ഇ.കെ, മിഥുൻ എൻ.കെ എന്നിവർ പ്രസംഗിച്ചു.