buds-school
മുയിപ്പോത്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ കെട്ടിടം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുയിപ്പോത്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ കെട്ടിടം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ഉപയോഗിച്ച് കോറോത്ത് മുഹമ്മദ് മൗലവി സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. ഇതുവരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. ബി.ബി ബിനീഷ്, വി.കെ.മോളി, കെ.കുഞ്ഞികൃഷ്ണൻ, മണ്ഡലം വികസന മിഷൻ കൺവീനർ എം.കുഞ്ഞമ്മദ്, വാർഡ് മെമ്പർ എൻ.എം കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് സ്വാഗതം പറഞ്ഞു.