പേരാമ്പ്ര: നൊച്ചാട് വില്ലേജ് ഓഫീസിൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. എസ്.വി.ഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നതിനാൽ ജനം ദുരിതത്തിലാണെന്നും ആരോപിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൊയിലോത്ത് സജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ സേതുമാധവൻ, ബി.കെ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ. ടി.പി രാമകൃഷ്ണൻ എന്നിവർക്ക് നിവേദനം അയച്ചു.