കൊയിലാണ്ടി: നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ നടേരിയിൽ മൃഗാശുപത്രി സബ് സെന്റർ ആരംഭിച്ചു. 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ വി.കെ. പത്മിനി, സ്ഥിരം സമിതി ചെയർമാൻമാരായ എൻ.കെ. ഭാസ്‌കരൻ, വി.കെ. അജിത, ഡോ. അനിൽകുമാർ, ആർ.കെ. അനിൽകുമാർ, ആർ.കെ. കുമാരൻ എന്നിവർ പങ്കെടുത്തു.