photo
എരമംഗലം കുന്നക്കൊടി ജി.എൽ.പി.സ്കൂൾ കെട്ടിട ശിലാസ്ഥാപനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിക്കുന്നു

ബാലുശ്ശേരി : എരമംഗലം കുന്നക്കൊടി ഗവ. എൽ.പി സ്കൂളിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. പുതുതായി വാങ്ങിയ സ്ഥലത്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നാലു മുറികളുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഇവിടെ 190 വിദ്യാർത്ഥികളുണ്ട്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം പെരിങ്ങിനി മാധവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എൻ.അശോകൻ, വി.കെ.ഷീബ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഗണേശൻ, ഉമ മഠത്തിൽ, പ്രധാനാദ്ധ്യാപിക കെ.ഗീത പി.ടി.എ പ്രസിഡന്റ് കെ.ഷാജി, എം. രാഘവൻ , ശ്രീനിവാസൻ കോരപ്പറ്റ, ചന്ദ്രൻ പൊട്ടക്കുളങ്ങര, കെ.കെ. യൂസഫ് , ഒ.പി.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.