കോഴിക്കോട് : ജില്ലയിൽ ഇന്നലെ 103 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 86 പേർക്ക് രോഗം ബാധിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ രണ്ട് പേർക്കുമാണ് പോസിറ്റീവായത്. സമ്പർക്കം വഴി കോർപ്പറേഷൻ പരിധിയിൽ 35 പേർക്ക് രോഗം ബാധിച്ചു. അതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. വേളത്ത് 22 പേർക്കും കോട്ടൂരിൽ 9 പേർക്കും പോസിറ്റീവായി.ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1619 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 278 പേർ രോഗമുക്തരായി.
മറ്റു ജില്ലക്കാരായ 141 പേരാണ് കോഴിക്കോട് ചികിത്സയിൽ കഴിയുന്നത്.
വിദേശം
ഫറോക്ക് -1, രാമനാട്ടുകര -2
അന്യ സംസ്ഥാനം
ചെക്യാട് -2
ഉറവിടമറിയാത്തത്
കോർപ്പറേഷൻ -2, വാണിമേൽ -1, കോട്ടൂർ- 1, ചാത്തമംഗലം -1, ഫറോക്ക് -1, എടക്കാട്- 1, കക്കോടി -1, മൂടാടി -1, രാമനാട്ടുകര -1, തിക്കോടി -1, തൂണേരി -1
സമ്പർക്കം
കോർപ്പറേഷൻ -33 (പുതിയങ്ങാടി, പുതിയകടവ്, പന്നിയങ്കര, ചക്കുംകടവ്, കല്ലായി, വട്ടക്കിണർ, കുന്നുമ്മൽ, നല്ലളം, വെസ്റ്റ്ഹിൽ, പാളയം), വേളം- 22, കോട്ടൂർ- 9, കടലുണ്ടി- 3, കക്കോടി -3, കുരുവട്ടൂർ- 2, പെരുവയൽ- 2, ഉളളിയേരി- 2, ഫറോക്ക് -1,മൂടാടി -1 , നന്മണ്ട- 1, രാമനാട്ടുകര- 1, താമരശ്ശേരി -1, തിക്കോടി -1, തിരുവളളൂർ -1, വടകര -1, കോട്ടൂർ- 1, വാണിമേൽ -1.