പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര വികസന വകുപ്പ് കെട്ടിടം കെ. ദാസൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാലഗോപാലൻ, കുഞ്ഞിക്കണ്ണൻ, പ്രേമ ബാലകൃഷ്ണൻ, സെക്രട്ടറി കെ. സരുൺ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ സ്മിത തുടങ്ങിയവർ പങ്കെടുത്തു. 18 ക്ഷീര സംഘങ്ങളിലെ 1300 ലധികം കർഷകരിൽ നിന്നായി പ്രതിദിനം 6200 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി ക്ഷീര കർഷകർക്ക് പൂർണമായും അക്കൗണ്ടിലൂടെ പാൽ വില നൽകുന്ന ഈ പെയ്മെന്റ് നടപ്പാക്കിയത് മേലടിയിലാണ്.