മുക്കം: റോഡരികിൽ നിറുത്തിയിട്ട സ്വകാര്യ ബസ്സിന്റെ മുൻവശത്തെ ചില്ല് അക്രമികൾ അടിച്ചുതകർത്തു. നോർത്ത് കാരശ്ശേരിയിൽ പെട്രോൾ ബങ്കിന്റെ പരിസരത്ത് പാർക്കു ചെയ്തിരുന്ന "സുൽത്താൻ 'ബസ്സിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമമുണ്ടായത്. യാത്രക്കാർ കുറവായിട്ടും നഷ്ടം നോക്കാതെയാണ് മുക്കം - തേക്കുംകുറ്റി - കൂടരഞ്ഞി റൂട്ടിൽ ബസ് സർവിസ് നടത്തിവന്നതെന്ന് ഉടമ പറഞ്ഞു.